ഹരിതം കൊച്ചുബാവ പുരസ്‌കാരം കെ.എം അബ്ബാസിന് സമ്മാനിച്ചു

കാസര്‍കോട്:ഹരിതം കൊച്ചുബാവ പുരസ്‌കാരം എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കെ.എം അബ്ബാസ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ത്വാഹിറ യൂസുഫില്‍ നിന്ന് ഏറ്റുവാങ്ങി.ഹരിതം ബുക്ക്‌സിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുരസ്‌കാരം ഏര്‍പെടുത്തിയതെന്ന് എം ഡി പ്രതാപന്‍ തായാട്ട് പറഞ്ഞു.ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ വെച്ചാണ് കൊച്ചുബാവ പുരസ്‌കാരം പ്രഖ്യാപിച്ചത്.കെ എം അബ്ബാസിന്റെ സമ്പൂര്‍ണ കഥകള്‍ എന്ന കൃതിക്കാണ് പുരസ്‌കാരം.ചടങ്ങില്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍,അശ്‌റഫ് കര്‍ളെ,ഹമീദ് അരമന,കുഞ്ഞാമു മീപ്രി,ബി എ റഹ്‌മാന്‍ പങ്കെടുത്തു.അനാരോഗ്യം കാരണമാണ് ഷാര്‍ജയില്‍ ചടങ്ങിന് എത്തിച്ചേരാന്‍ കഴിയാത്തതെന്നും സ്വദേശത്തു വന്നു പുരസ്‌കാരം കൈമാറാന്‍ ഹരിതം കാണിച്ച സന്‍മനസിന് നന്ദി പറയുന്നുവെന്നും കെ എം അബ്ബാസ് അറിയിച്ചു

 

KCN

more recommended stories