എം.എസ്.എഫ് ക്യാമ്പസ് യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി.

 
എം.എസ്.എഫ് ക്യാമ്പസ് യൂണിറ്റ് സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കാസര്‍കോട് വെച്ച് നടന്നു. പെരിയ അംബേദ്ക്കര്‍ കോളേജില്‍ വെച്ച് നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട് ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് യൂണിറ്റ് കമ്മിറ്റിയും രുപീകരിച്ചു. സര്‍ഗാത്മകത സമര ശബ്ദങ്ങളാവുക എന്ന പ്രമേയത്തോടെയാണ് ക്യാമ്പ് യൂണിറ്റ് സമ്മേളനങ്ങള്‍ നടക്കുക. ക്യാമ്പസുകള്‍ സര്‍ഗാത്മക പ്രതിരോധങ്ങളുട മാതൃകകള്‍ സ്വീകരിക്കണം. സര്‍ഗാത്മകവും ക്രിയാത്മകവുമായ സംവാദങ്ങള്‍ക്ക് ക്യാമ്പുകളില്‍ ഇടം ഉണ്ടാകണം. അത്തരം സമരങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കേണ്ടത്.
യൂണിറ്റ് പ്രസിഡന്റ റിസാല്‍,
ജനറല്‍ സെക്രട്ടറി ഇര്‍ഷാദ്
ട്രഷറര്‍ ഷമീല്‍,വൈസ് പ്രസിഡന്റ് ഫാറൂഖ്
സഫീര്‍,നൂറ ഹാരിസ് ജോയിന്റ് സെക്രട്ടറി മുസ്തഫ, അനസ്,
മെഹ്‌ജെബിന്‍ ഹരിത
ചെയര്‍പേഴ്‌സനായി ജാസ്മിന്‍
ജന: കണ്‍വീനര്‍ മിസ്രിയ
ട്രഷറര്‍ ആദിഷ വൈസ് ചെയര്‍പേഴ്‌സണന്‍ റൈഹാന്‍
ജസ്ന ജോയിന്റ് കണ്‍വീനര്‍ അഫ്ഷീന്‍ റാഹില എന്നിവരെ പുതിയ യൂണിറ്റ് കമ്മിറ്റിയായി തെരഞ്ഞെടുത്തു. കോളേജ് യൂണിറ്റ് പ്രസിഡണ്ട് സവാദ് ചാത്തപ്പാടി പതാക ഉയര്‍ത്തി, സവാദ് അംഗടിമുഗര്‍ അദ്ധ്യക്ഷത വഹിച്ചു, യൂണിറ്റ് ജനറല്‍ സെക്രട്ടറി ശമീല്‍ സ്വാഗതം പറഞ്ഞു, ഹരിത സംസ്ഥാന ചെയര്‍പെഴ്‌സണ്‍ ശഹീദ റാഷിദ് മുഖ്യാ പ്രഭാഷണം നടത്തി, സലാം മാങ്ങാട്,അല്‍ത്താഫ് പൊവ്വല്‍, ശിഹാബ് പുണ്ടൂര്‍, റിസ്വാന്‍ പള്ളിപ്പുഴ, അഫ്‌റാസ് , ഹസ്സന്‍ പടിഞ്ഞാര്‍,
റിസാല്‍ നന്ദി പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെ മുഴുവന്‍ ക്യാമ്പസ് യൂണിറ്റുകളിലും അടിയന്തരമായി സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ് പറഞ്ഞു.

KCN

more recommended stories