അഭിനയപാഠങ്ങള്‍ പകര്‍ന്നു നല്‍കി ബാനം ഗവ.ഹൈസ്‌കൂളില്‍ അഭിനയക്കളരി

 

ബാനം: അഭിനയപാഠങ്ങള്‍ പകര്‍ന്നു നല്‍കി ബാനം ഗവ.ഹൈസ്‌കൂളില്‍ അഭിനയക്കളരി സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളിലെ അഭിനയശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. സിനിമാ സംവിധായകന്‍ വിനു കോളിച്ചാല്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സി.കോമളവല്ലി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സഞ്ജയന്‍ മനയില്‍, സിനിമാ നടന്‍ തോട്ടം അബ്ദുല്ല, വിദ്യാരംഗം കോഡിനേറ്റര്‍ അനൂപ് പെരിയല്‍, നിശാന്ത് രാജന്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories