ഗിഫ്റ്റഡ് ചില്‍ഡ്രണ്‍ പ്രോഗ്രാം; കേരള കേന്ദ്ര സര്‍വ്വകലാശാല സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍

 

പെരിയ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഗിഫ്റ്റഡ് ചില്‍ഡ്രണ്‍ പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ കേരള കേന്ദ്ര സര്‍വ്വകലാശാല സന്ദര്‍ശിച്ചു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട നാല്‍പ്പതോളം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.സി.പി. ജയരാജ്, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം.എം. മധുസൂദനന്‍, അധ്യാപിക എസ്.എം. ലളിതാംബിക എന്നിവര്‍ക്കൊപ്പം പെരിയ ക്യാമ്പസ്സിലെത്തിയത്. സയന്‍സ് ലാബുകളും ലൈബ്രറിയും സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികള്‍ അധ്യാപകരുമായും ഗവേഷക വിദ്യാര്‍ത്ഥികളുമായും സംവദിച്ചു. സര്‍വ്വകലാശാലയിലെ കോവിഡ് ലാബിന്റെ പ്രവര്‍ത്തനവും വിദ്യാര്‍ത്ഥികള്‍ക്ക് വിവരിച്ചുനല്‍കി. കേരള കേന്ദ്ര സര്‍വ്വകലാശാല എജ്യൂക്കേഷന്‍ വിഭാഗം അധ്യക്ഷന്‍ പ്രൊഫ. എം.എന്‍. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ, ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗം പ്രൊഫസര്‍ ഡോ. രാജേന്ദ്ര പിലാങ്കട്ട എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories