ലീഗ് ഹൗസ്: തറക്കല്ലിടല്‍ കര്‍മ്മം ഫെബ്രുവരി 8ന്

കാസര്‍കോട്: ജില്ലയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ എക്കാലത്തെയും സ്വപ്നമായ ലീഗ് ഹൗസ് യാഥാര്‍ഥ്യമാവുകായാണ്. ഫെബ്രുവരി 8 ന് പാണാക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ കുമ്പള പഞ്ചായത്ത് തല ഉദ്ഘാടനം കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ നിര്‍വഹിച്ചു.

കുമ്പോല്‍ പാപം കോയ ഹൌസില്‍ നടന്ന ചടങ്ങില്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് മെരിക്കെ, ജില്ലാ സെക്രട്ടറി എം അബ്ബാസ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബി എന്‍ മുഹമ്മദ് അലി, അഷ്റഫ് കര്‍ള, കെ വി യുസഫ്, സിദ്ധീഖ് ദണ്ടഗോളി, മുഹമ്മദ് കുഞ്ഞി കുമ്പോല്‍ തുടങ്ങിയര്‍ സംബന്ധിച്ചു.

KCN