ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം

കുറ്റ്യാടി: ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം. കല്‍പ്പറ്റ പുളിയാര്‍മലയിലാണ് അപകടമുണ്ടായത്. ഊരത്ത് അണ്ടിപ്പറമ്പില്‍ നിഷാദ് (22) ആണ് മരിച്ചത്. കോഴിക്കോട്ട് ജോലി ചെയ്തുവരികയായിരുന്നു നിഷാദ്. ഊരാള്‍ മണ്ണില്‍ നൗഷാദിന്റെയും വയനാട് തലപ്പുഴ ബുഷ്‌റയുടെയും മകനാണ്. സഹോദരിമാര്‍: ഷെറിന്‍ ശിഹാന, ഷഹ്‌സിന.

ശനിയാഴ്ച വൈകിട്ടോടെ നിഷാദ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. മൈസൂരുവില്‍നിന്ന് കോഴിക്കോട്ടേക്കു വരുമ്പോഴാണ് നിഷാദ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ നിഷാദിനെ നാട്ടുകാരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.

സ്‌കൂട്ടറിന്റെ നമ്പര്‍ വഴി വാഹനമുടമയെ കണ്ടെത്തിയാണ് അപകട വിവരം പൊലീസ് വീട്ടില്‍ അറിയിച്ചത്. തലയ്ക്കും ഇടുപ്പിനും സാരമായി പരുക്കേറ്റാണ് നിഷാദിന്റെ മരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കല്‍പ്പറ്റ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

KCN

more recommended stories