ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ഈ ബജറ്റ്,മലയാളി ചിരിക്കണോ കരയണോ എന്നറിയാന്‍ വയ്യാത്ത അവസ്ഥയിലാണ്:വി മുരളീധരന്‍

 
ദില്ലി:സംസ്ഥാന ബഡ്ജറ്റ് സമാകാലിക യാഥാര്‍ത്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ഈ ബഡ്ജറ്റെന്നും ബഡ്ജറ്റ് കണ്ടിട്ട് മലയാളി ചിരിക്കണോ കരയണോ എന്നറിയാന്‍ വയ്യാത്ത അവസ്ഥയിലാണെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്രത്തിനെതിരെ സമരം ചെയ്യാനായി ദില്ലിയിലേക്ക് പോകുന്ന എംഎല്‍എമാരുടെ ആകെ ചിലവ് 50 ലക്ഷം രൂപ വരും. പെന്‍ഷന്‍ പോലും കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഇത് കൂടെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണമായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ അവരുടെ വിഹിതം ചോദിച്ചാണ് ദില്ലിയില്‍ സമരം ചെയ്യുന്നതെന്നും എന്നാല്‍ കേരളം മാത്രമാണ് കടം വാങ്ങനായി സമരം ചെയ്യുന്നതെന്നും വി മുരളീധരന്‍ പരിഹസിച്ചു

KCN

more recommended stories