വിമന്‍ ഇന്ത്യ ക്യാമ്പയിന്‍ കാസര്‍കോട് മണ്ഡലം തല ഉദ്ഘാടനം നടത്തി

 

കാസര്‍കോട്: സ്ത്രീധനം,ലഹരി വ്യാപനം,കുട്ടിക്കള്‍ക്കെതിരായ ആക്രമണം തുടങ്ങിയ സാമൂഹിക തിന്മക്കള്‍ക്കെതിരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി 2024 ഫെബ്രവരി 1 മുതല്‍ 29 വരെ നടത്തുന്ന ക്യാമ്പയിന്റെ പ്രചരണ പ്രവര്‍ത്തനത്തിന്റെ കാസര്‍കോട് മണ്ഡലം തല ഉദ്ഘാടനം കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബിഗത്തിന് ലഘുലേഖ നല്‍കി കൊണ്ട് നിര്‍വഹിച്ചു സാമൂഹിക തിന്മകള്‍ക്കെതിരെ സ്ത്രീകളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ പറഞ്ഞു വിമന്‍ഇന്ത്യ മൂവ്‌മെന്റ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഖൈറുന്നിസഖാദര്‍ ജില്ലാ വൈസ് പ്രസിഡന്റ് സാജിദ ആസിഫ്, മണ്ഡലം കമ്മിറ്റി അംഗം ബുഷ്‌റ ശരീഫ് സംബന്ധിച്ചു ക്യാമ്പയിന്റെ ഭാഗമായി ബോധവല്‍കരണം,ഗൃഹസമ്പര്‍ക്കം, തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും

KCN

more recommended stories