സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു

വിവാഹ വിപണിക്ക് ആശ്വാസം; സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു ഇന്ന് പവന് 160 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു.. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ഇന്നലെ 120 രൂപയാണ് കുറഞ്ഞത്. ഇന്ന് വീണ്ടും 160 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46200 രൂപയാണ്.

ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞു. വിപണി നിരക്ക് 5775 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. വിപണി വില 4775 രൂപയാണ്.

വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു വിപണി വില 76 രൂപയാണ്. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്

KCN

more recommended stories