പൗരസമൂഹം ഉണരണം: സിഎ സവാദ്

 

മൊഗ്രാല്‍പുത്തൂര്‍: മതാടിസ്ഥാനത്തില്‍ രാഷ്ട്രം നിര്‍മ്മിക്കുന്ന സംഘ്പരിവാര്‍ അജണ്ടയെ തുറന്നെതിര്‍ക്കേണ്ടത് ഭരണഘടനയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും രാജ്യതാല്‍പര്യത്തിനായി പൗരസമൂഹം ഉണരണമെന്നും എസ്ഡിപിഐ കാസര്‍കോട് ജില്ലാ സെക്രട്ടറി സിഎ സവാദ് പറഞ്ഞു വംശീയതയിലൂന്നിയ നിയമങ്ങള്‍ ചുട്ടെടുക്കുന്നതും ചങ്ങാത്തമുതലാളിമാര്‍ക്ക് വേണ്ടി വിടുപണിചെയ്യുന്നതുമാണ് മോഡിയുടെ ഭരണനേട്ടങ്ങള്‍ അദ്ദേഹംപറഞ്ഞു ‘രാജ്യത്തിന്റെ വീണ്ടെടുപ്പിന്’ എസ്ഡിപിഐ സംസ്ഥാനപ്രസിഡന്റ് മുവാറ്റുപ്പുഴ അഷ്‌റഫ് മൗലവി ഫെബ്രവരി14 ന് ഉപ്പളയില്‍ നിന്നും ആരംഭിക്കുന്ന ജനമുന്നേറ്റയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി എസ്ഡിപിഐ കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ബഷീര്‍ നെല്ലിക്കുന്ന് നയിക്കുന്ന മണ്ഡലം തല പ്രചരണജാഥ മൊഗ്രാല്‍പുത്തൂരില്‍ ജാഥ ക്യാപ്റ്റന്‍ ബഷീര്‍ നെല്ലിക്കുന്നിന് പതാക കൈമാറി ഉദ്്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം മണ്ഡലം സെക്രട്ടറി കബീര്‍ ബ്ലാര്‍കോട് സ്വാഗതം പറഞ്ഞു മണ്ഡലം ട്രഷറര്‍ ഫൈസല്‍ കോളിയടുക്ക,മണ്ഡലം ജോയിന്റ്‌സെക്രട്ടറി ബഷീര്‍ ബിടി,മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖലീല്‍ കല്ലങ്കൈ സംസാരിച്ചു

KCN

more recommended stories