എസ്.എഫ്.ഐ.ഒ. അന്വേഷണത്തിനെതിരെ വീണാ വിജയന്റെ കമ്പനി; കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി

ബെംഗളൂരു: എസ്.എഫ്.ഐ.ഒ. അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) ഡയറക്ടറും കേന്ദ്ര സര്‍ക്കാരുമാണ് എതിര്‍കക്ഷികള്‍. വ്യാഴാഴ്ച രാവിലെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

എക്‌സാലോജിക് സൊല്യൂഷന്‍സിന്റെ ആസ്ഥാനം ബെംഗളൂരുവിലാണ്. അതിനാലാണ് കമ്പനി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തുടര്‍നടപടികള്‍ ഇതുവരെ ഹൈക്കോടതി ആരംഭിച്ചിട്ടില്ല. അന്വേഷണ സംഘം ഏത് നിമിഷവും വീണയ്ക്ക് സമന്‍സ് നല്‍കാനുള്ള സാധ്യത മുന്നില്‍ക്കണ്ടുകൊണ്ടാണ് നീക്കമെന്നാണ് വിലയിരുത്തല്‍.

എസ്.എഫ്.ഐ.ഒ. അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വ്യാഴാഴ്ച രാവിലെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

KCN

more recommended stories