ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം; അഞ്ചു ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ വിവിധ സെക്ഷനുകളില്‍ എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിനാല്‍ ചില ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റംവരുത്തിയതായി റെയില്‍വേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകള്‍

ഫെബ്രുവരി 10, 17, 24 തീയതികളില്‍ ഷൊര്‍ണൂര്‍ ജംഗ്ഷനില്‍നിന്ന് പുറപ്പെടുന്ന ഷൊര്‍ണൂര്‍ ജംഗ്ഷന്‍ തൃശൂര്‍ എക്സ്പ്രസ് (06461) സ്പെഷല്‍ ട്രെയിന്‍ റദ്ദാക്കി. 06455 നമ്പര്‍ ഷൊര്‍ണൂര്‍ കോഴിക്കോട് എക്സ്പ്രസ് ഫെബ്രുവരി 10, 17, 24 തീയതികളിലും 06454 കോഴിക്കോട് ഷൊര്‍ണൂര്‍ എക്സ്പ്രസ് ഫെബ്രുവരി 11, 18, 25 തീയതികളിലും 06470 നിലമ്പൂര്‍-ഷൊര്‍ണൂര്‍ എക്സ്പ്രസ്, 06467 ഷൊര്‍ണൂര്‍ നിലമ്പൂര്‍ എക്സ്പ്രസ് എന്നിവ ഫെബ്രുവരി 17, 18, 24, 25 തീയതികളിലും റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയവ

ഫെബ്രുവരി 11, 18, 25 തീയതികളില്‍ തൃശൂരില്‍നിന്ന് പുറപ്പെടുന്ന 16609 തൃശൂര്‍ കണ്ണൂര്‍ എക്സ്പ്രസ് തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും. ഷൊര്‍ണൂര്‍ ജങ്ഷനില്‍ ട്രെയിന്‍ യാത്ര അവസാനിപ്പിക്കും. അന്നേ ദിവസം രാവിലെ 7.30ന് ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്ന് പുറപ്പെടും.

KCN

more recommended stories