നൗഷാദ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി; ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസര്‍കോട്: നൗഷാദ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. നൗഷാദ് അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി നൗഷാദ് ബായിക്കരയുടെ അധ്യക്ഷതയില്‍ സിംഫണി ഹോംസിലെ ‘മര്‍ഹബ’യില്‍ ചേര്‍ന്ന യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

നൗഷാദ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റായി നൗഷാദ് ബായിക്കരയെയും ജനറല്‍ സെക്രട്ടറിയായി നൗഷാദ് ചെമ്പ്രകാനത്തെയും ട്രഷററായി നൗഷാദ് ഐക്കാര്‍ഡിനെയും തിരഞ്ഞെടുത്തു.

മറ്റ് കമ്മിറ്റി ഭാരവാഹികള്‍:

വൈസ് പ്രസിഡന്റ്: നൗഷാദ് ഡി 14, നൗഷാദ് വി.ആര്‍
ജോ. സെക്രട്ടറി നൗഷാദ് കരിപ്പൊടി, നൗഷാദ് പ്ലാനറ്റ്
മുഖ്യ രക്ഷാധികാരി: നൗഷാദ് എളമ്പാടി

മേല്‍ കമ്മിറ്റി നിലവില്‍ വരുത്തുവാന്‍ സംസ്ഥാന കമ്മിറ്റി ഏല്‍പ്പിച്ച നൗഷാദ് ചക്കരക്കല്ല് (കണ്ണൂര്‍) നിര്‍ദ്ദേശങ്ങള്‍ നല്‍കി.

KCN