മാലപൊട്ടിക്കൽ കേസ്; പ്രതിയുമൊത്തുള്ള തെളിവെടുപ്പിൽ സ്വർണ മാലകൾ കണ്ടെടുത്തു

 

പ്രതി ലിജേഷ് പി പി, S/o കുമാരൻ, പുതിയ പുരയിൽ ഹൌസ്, അന്നൂർ എന്നയാൾ ഒന്നിച്ചു നടത്തിയ തെളിവെടുപ്പിൽ പ്രതിയായ ലിജേഷ് പറശ്ശിനിയിലെ വായോധികയുടെ കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്ത മൂന്നര പവൻ സ്വർണ മാലയും കഴിഞ്ഞ വർഷം ഒക്ടോബർ 20നു പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുവങ്ങാട് എന്ന സ്ഥലത്തു വെച്ച് 75 വയസ്സായ സ്ത്രീ യുടെ കഴുത്തിൽ നിന്നും പൊട്ടിച്ച മൂന്നു പവൻ സ്വർണ മാലയും പയ്യന്നൂരിലെ ജ്വല്ലറികളിൽ നിന്നും കണ്ടെടുത്തത്. നിരവധി മാല പൊട്ടിക്കൽ കേസുകളിൽ പ്രതിയായ ലിജീഷിനെ 10/02/24 തീയതിയാണ് തളിപ്പറമ്പ DYSP പി. ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ പി ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

KCN

more recommended stories