സംസ്ഥാനതലത്തില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായി ഫെസ്റ്റിവല്‍ സംഘടിപ്പിക്കും; മന്ത്രി ഡോ.ആര്‍.ബിന്ദു

 

കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം; സമാപന സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനതലത്തില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് സാമൂഹികനീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. അതിനു മുന്നോടിയായുള്ള ആദ്യ ആലോചനയോഗം ചേര്‍ന്നു. പല സര്‍വകലാശാലയിലുമുള്ള മികവുറ്റ പ്രതിഭകള്‍ക്ക് പരസ്പരം പരിചയപ്പെടാനും തങ്ങളുടെ കലാവാസനകള്‍ മാറ്റൊരുക്കാനുമുള്ള ഗംഭീരമായ വേദിയാകും അതെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന്റ ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാറിന്റെ ഒന്നാമത്തെ മുന്‍ഘടന ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ്. കഴിഞ്ഞ നാലുവര്‍ഷ കാലയളവില്‍ 6000 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ചിലവഴിച്ചത്. അടിസ്ഥാന സൗകര്യത്തിന്ന്‌റെ വിപുലീകരണത്തിന്റെ കാര്യത്തിലും കേരളം ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു. അടുത്തവര്‍ഷം ബിരുദ പഠനം മൂന്ന് വര്‍ഷത്തില്‍ നിന്ന് നാലുവര്‍ഷമാവുമ്പോള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാനാവും. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് പഠനത്തോടൊപ്പം കലയും മുന്നോട്ടുകൊണ്ടുപോവാന്‍ സാധിക്കും. ഉപരിപഠനത്തിനായി വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യത്തേക്ക് പോകുന്നതിന് തടയിടാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ രീതിയിലേക്ക് മാറുന്നതിന്റെ തുടക്കമാണിതെന്നും മന്ത്രി പറഞ്ഞു.

മുന്നാട് പീപ്പിള്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ടി.പി.അഖില അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര താരം ഗായത്രി വര്‍ഷ, സിനിമ സംവിധായകന്‍ അമീര്‍ പള്ളിക്കല്‍ എന്നിവര്‍ മുഖ്യാതിഥികളായി. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍
സീനിയര്‍ പ്രൊഫ. ബിജോയ്‌നന്ദന്‍
ആമുഖ പ്രഭാഷണ നടത്തി.

കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ എന്‍.സുകന്യ, എ.അശോകന്‍, ഇ.ചന്ദ്രമോഹന്‍, കണ്ണൂര്‍ സര്‍വ്വകലാശാല ഡി.എസ്.എസ് ഡോ.ടി.പി.നഫീസ ബേബി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പ്രൊഫ ജോബി കെ ജോസ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.രമണി, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രുതി, കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവം മുഖ്യരക്ഷാധികാരി വി.വി.രമേശന്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി സി.രാമചന്ദ്രന്‍, സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍പേഴ്‌സണ്‍ ഇ.പത്മാവതി,
പീപ്പിള്‍സ് കോളേജ് പ്രിന്‍സിപ്പല്‍ കെ.ലൂക്കോസ്, ബേഡഡുക്ക പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എം.അനന്തന്‍, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചെയര്‍പേഴ്‌സണ്‍ അനന്യ ചന്ദ്രന്‍, കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ മുഹമ്മദ് ഫവാസ്, കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കാസര്‍കോട് എക്‌സിക്യൂട്ടീവ് പ്രജീന, കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ ജോ.സെക്രട്ടറി കെ.പി.സൂര്യജിത്ത് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ബിപിന്‍രാജ് പായം സ്വാഗതവും സംഘാടന സമിതി ജോയിന്‍ കണ്‍വീനര്‍ വിഷ്ണു ചേരിപ്പാടി നന്ദിയും പറഞ്ഞു.

KCN

more recommended stories