അക്കാദമിക മികവുകള്‍ പൊതു സമൂഹത്തിലേക്ക് പഠനോത്സവവുമായി സമഗ്ര ശിക്ഷ

കാസര്‍കോട്:അക്കാദമിക വര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങള്‍ പൊതു സമൂഹവുമായി പങ്കുവെക്കുന്നതിനും വിദ്യാലയവും പൊതു സമൂഹവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും പഠനോത്സവങ്ങള്‍ വരികയായി. എല്ലാ കുട്ടികയും പഠന നേട്ടങ്ങള്‍ നേടി എന്നതിനൊപ്പം കുട്ടികളുടെ വ്യക്തിഗത മികവുകളും വിദ്യാലയ മികവുകളും പഠനോത്സവത്തില്‍ ചര്‍ച്ചക്ക് വിധേയമാകും.പഠനോത്സവം ജില്ലാതല ശില്പശാല ബേക്കല്‍ ബി.ആര്‍.സി ഹാളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കാസര്‍കോട് ജില്ലാ പ്രോഗ്രാം കോ – ഓഡിനേറ്റര്‍ വി.എസ് ബിജുരാജ് അധ്യക്ഷത വഹിച്ചു. ബേക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ അരവിന്ദ.കെ മുഖ്യാതിഥിയായി. സമഗ്ര ശിക്ഷ ജില്ല പ്രോഗ്രാം ഓഫീസര്‍മാരായ ടി.പ്രകാശന്‍, മധുസൂദനന്‍ എം.എം, ബേക്കല്‍ ബി.ആര്‍.സി ബി.പി.സി ദിലീപ് കുമാര്‍ എം എന്നിവര്‍ സംസാരിച്ചു. . സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായ അനൂപ് കുമാര്‍ കല്ലത്ത്, രാജഗോപാലന്‍ പി, സുമാദേവി.പി, പ്രശാന്ത് കുമാര്‍. ബി.ജി എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.

KCN

more recommended stories