സമീര്‍ ആമസോണിക്‌സിനെ ആദരിക്കുകയും നഹാസ് പി മുഹമ്മദിന് സ്‌നേഹോപഹാരവും നല്‍കി ആദരിച്ചു

 
അലയന്‍സ്‌ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍കോട് ഡിസ്ട്രിക്ട് ചെയര്‍മാനായി തെരഞ്ഞെടുത്ത സമീര്‍ ആമസോണിക്‌സിനെ ആദരിക്കുകയും പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് നഹാസ് പി മുഹമ്മദിന് സ്‌നേഹോപഹാരവും നല്‍കി.
കാസര്‍കോട് സിറ്റി ടവറില്‍ വെച്ച് നടന്ന പരിപാടിയില്‍ കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാനും ക്ലബ്ബ് രക്ഷാധികാരിയുമായ അബ്ബാസ് ബീഗം ആദരവും, ഉപഹാരവും നല്‍കി. അലയന്‍ ക്ലബ്ബ് ഇന്റര്‍നാഷണല്‍റി ജിയണല്‍ ചെയര്‍മാന്‍ എസ്സ് റഫീഖ് വിശിഷ്ടാദിധിയായിരുന്നു. ക്ലബ്ബ് സെക്രട്ടറിയായിരുന്ന സമീര്‍ ആമസോണിക്‌സിനെ ഡിസ്ട്രിക്റ്റ് ചെയര്‍മാനായി തെരഞ്ഞെടുത്തത് ക്ലബ്ബിന് ഒരു പൊന്‍തൂവല്‍ ആണെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. പരിപാടിയില്‍
നൗഷാദ് ബായിക്കര അദ്ധ്വക്ഷത വഹിച്ചു. അന്‍വര്‍ കെ.ജി സ്വാഗതം പറഞ്ഞു ട്രഷറര്‍ രമേഷ് കല്പക. ഹനീഫ് പി എം. നൗഷാദ് കെടുമുല,നാസിര്‍ ലീന്‍ , അബ്ദുല്‍ മജീദ് . അജിത് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സിറാജുദ്ദീന്‍ മുജാഹിദ് നന്ദിയും പറഞ്ഞു

KCN

more recommended stories