എന്‍ഐടി പ്രഫസര്‍ ഷൈജ ആണ്ടവന് ജാമ്യം

കോഴിക്കോട്: നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫെയ്‌സ്ബുക്കില്‍ കമന്റിട്ട കേസില്‍ കാലിക്കറ്റ് എന്‍ഐടി പ്രഫസര്‍ ഷൈജ ആണ്ടവന് ജാമ്യം. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ പൊലീസ് നേരത്തെ ചോദ്യം ചെയ്യുകയും ഷൈജയുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. കോടതിയില്‍ നേരിട്ട് ഹാജരായ ശേഷം ഷൈജ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30നാണ് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഷൈജ കമന്റിട്ടത്. എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയുടെ പരാതിയില്‍ കുന്ദമംഗലം പൊലീസ് കലാപാഹ്വാനത്തിനു കേസെടുത്തു. പ്രഫസര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ, എംഎസ്എഫ് എന്നീ സംഘടനകളും പരാതി നല്‍കിയിരുന്നു

KCN

more recommended stories