മുനമ്പം കല്ലളി പെര്‍ളടുക്കം ആയംകടവ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 
പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന മുനമ്പം കല്ലളി പെര്‍ളടുക്കം ആയംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വഹിച്ചു . പെര്‍ളടുക്കം ടൗണില്‍ നടന്ന ചടങ്ങില്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷനായി.

4.220 കിമീ ദൈര്‍ഘ്യമുള്ള റോഡിന്റ് അടങ്കല്‍ തുക 383.05 ലക്ഷം രൂപയാണ്. തുകയുടെ 60 ശതമാനം കേന്ദ്ര വിഹിത ഫണ്ടും 40 ശതമാനം സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുമാണ്.കോണ്‍ക്രീറ്റ്, ഡ്രൈനേജ് സംവിധാനം, കരിങ്കല്‍ പാര്‍ശ്വ സംരക്ഷണ മിത്തികള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .പ്രകൃതി വിഭവങ്ങളുടെ ഉപഭോഗം കുറക്കുന്നതിനായി നൂതന സാങ്കേതിക വിദ്യയില്‍ ജര്‍മ്മന്‍ ടെക്‌നോളജിയായ എഫ്.ഡി.ആര്‍ മെത്തേഡിലാണ് റോഡ് പുനര്‍ നിര്‍മിക്കുന്നത്.
പിഐയു പിഎംജിഎസ് വൈ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ വി മിത്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ബി കെ നാരായണന്‍, ബേഡഡുക്ക പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി വസന്തകുമാരി, പഞ്ചായത്തംഗം കെ പ്രിയ, കുഞ്ഞികൃഷ്ണന്‍ മാടക്കല്ല്, കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. സി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും ടി നാരായണന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories