കാത്തിരിപ്പിന് വിരാമം; മലയാറ്റുംകര വെങ്ങച്ചേരി ഊരുകളിലെ 22 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡായി

 

തല്‍ക്ഷണം പരിഹാരമേകി സപ്ലൈ ഓഫീസ്
താമസിക്കുന്ന വീടുകളും കുടിലുകളും മിച്ച ഭൂമിയിലായതിനാലും, സ്വന്തം പേരില്‍ ആധാരം ഇല്ലാത്തതിനാലും റേഷന്‍ കാര്‍ഡ് കിട്ടാത്ത ആദിവാസി ഊരുകളിലെ 22 കുടുംബങ്ങള്‍ക്ക് ആശ്വാസം. ആദിവാസി ഊരുകളിലെ 22 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡായി. കാലങ്ങളായി റേഷന്‍ കാര്‍ഡിന് കാത്തിരിക്കുന്ന ആദിവാസി ഊരുകളിലെ 22 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കി.
വെള്ളരിക്കുണ്ട് താലൂക്കിലെ കോടോം ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറയിലെ മലയാറ്റുംകര, വേങ്ങച്ചേരി കോളനികളില്‍ കാലങ്ങളായി റേഷന്‍ കാര്‍ഡിന് കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്കാണ് കാര്‍ഡ് നല്‍കിയത്.

മലയാറ്റുകര കോളനിയിലെ ഊരു മൂപ്പന്‍ രമേശന്‍ മലയാറ്റുകര, വേങ്ങച്ചേരി കോളനിയിലെ അയല്‍ സഭ ചെയര്‍മാന്‍ ബി.ബാബു എന്നിവരാണ് ഇക്കാര്യം കഴിഞ്ഞ തിങ്കളാഴ്ച സപ്ലൈ ഓഫിസിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. അടുത്ത ദിവസം തന്നെ സപ്ലൈ ഓഫിസില്‍ നിന്ന് സപ്ലൈ ഓഫിസറും ജീവനക്കാരും വിടുകളില്‍ നേരില്‍ എത്തി അന്വേഷണം നടത്തി വിട്ടു നമ്പര്‍ ഇല്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുന്ന സര്‍ക്കാറിന്റെ പുതിയ പദ്ധതിയില്‍ പെടുത്തി ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ സംവിധാനമൊരുക്കി.

എണ്ണപ്പാറയിലെ മലയാറ്റുകര കോളനിയില്‍ നടന്ന റേഷന്‍ കാര്‍ഡ് വിതരണം കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ ഉദ്ഘാടനം ചെയ്തു. മുഴുവന്‍ കുടുംബങ്ങള്‍ക്കും മുന്‍ഗണന കാര്‍ഡുകളാണ് നല്‍കിയത്. പഞ്ചായത്തംഗം എ. അനില്‍കുമാര്‍ അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ഇ.ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, അമ്പലത്തറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പ്രജീഷ്, വില്ലേജ് ഓഫീസര്‍ എച്ച്. ജെ അജിത് കുമാര്‍, പി.ജെ വര്‍ഗിസ്, നബാഡ് പ്രതിനിധി ഇ.സി. ഷാജി, ഊര് മൂപ്പന്‍ രമേശന്‍ മലയാറ്റുകര, വേങ്ങച്ചേരി അയല്‍ സഭ ചെയര്‍മാന്‍ ബി. ബാബു, പ്രമോട്ടര്‍മാരായ ദിവ്യ കുഞ്ഞിക്കണ്ണന്‍, എം.നിധില, കെ.രമ, ജീവനക്കാരായ ബിനോയ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ജീവനക്കാരായ പി. പ്രജിത, കെ. സവിദ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. താലൂക്ക് സപ്ലൈ ഓഫിസര്‍ ടി.സി സജിവന്‍ സ്വാഗതവും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ജാസ്മിന്‍ കെ. ആന്റെണി നന്ദിയും പറഞ്ഞു.

KCN

more recommended stories