ലീഗിന്റെ എംപിമാര്‍ സീറ്റ് വച്ചുമാറി, മലപ്പുറത്ത് ഇടിമുഹമ്മദ് ബഷീറും, പൊന്നാനിയില്‍ സമദാനിയും മത്സരിക്കും

 

മലപ്പുറം:സോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുസ്ലിം ലീഗ് ഇത്തവണയും 2 സീറ്റില്‍ മത്സരിക്കും. സിറ്റിംഗ് എംപിമാര്‍ സീറ്റ് വച്ചുമാറി, മലപ്പുറത്ത് ഇടിമുഹമ്മദ് ബഷീറും, പൊന്നാനിയില്‍ അബ്ദു സമദ് സമദാനിയും മത്സരിക്കും.സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.നവാസ് ഗനി രാമനാഥപുരത്ത് മതസ്രിക്കും.ലീഗിന് ലഭിക്കുന്ന രാജ്യസഭ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ പിന്നീട് തീരുമാനിക്കും.ഒഴിവ് വരുന്ന അടുത്ത രാജ്യസഭ സീറ്റ് ലീഗിന് തന്നെയാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ 2 രാജ്യസഭ സീറ്റ് എന്നത് നേട്ടമാമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി

പൊന്നാനിയില്‍ അനുകൂല അന്തരീക്ഷമാണെന്ന് സമദാനി പ്രതികരിച്ചു.എതിരാളി ശക്തനാണെന്ന് കരുതുന്നില്ല.സമസ്തയുടെ ഉള്‍പ്പെടെ വോട്ടുകള്‍ ലീഗിന് തന്നെ കിട്ടും.ഒരു ഭിന്നിപ്പും ഉണ്ടാകില്ലെന്നും സമദാനി പ്രതീക്ഷ പ്രകടിപ്പിച്ചു.

KCN

more recommended stories