രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

 

സ്നേഹത്തിന്റെ വിശ്വലായനിയാണ് രക്തം. അത് പരസ്പരം വെട്ടിയും കുത്തിയും കൊന്നും തെരുവില്‍ ഒഴുക്കിക്കളയാനുള്ളതല്ല. ജീവന്റെ ഒറ്റമൂലിയാണത്. ഓരോ രണ്ട് സെക്കന്‍ഡിലും ലോകത്ത് ഒരാള്‍ക്ക് രക്തം ആവശ്യമായി വരുന്നുണ്ട്. ഒരു വര്‍ഷം ഏകദേശം 50 കോടി യൂണിറ്റ് രക്തം ആവശ്യമുള്ളിടത്ത് മുപ്പത് ലക്ഷം യൂണിറ്റ് മാത്രമാണ് ശേഖരിക്കാന്‍ കഴിയുന്നതെന്നാണ് പറയപ്പെടുന്നത് ‘. പലരുടേയും ജീവന്‍ അത് കൊണ്ട് തന്നെ അകാലത്തില്‍ പൊലിഞ്ഞു പോവുകയാണ് പതിവ്.

ഈ സന്ദേശം കഴിയുന്നത്ര ആളുകളിലേക്ക് പകര്‍ന്നും പ്രവര്‍ത്തിച്ചു കാണിച്ചും കോലായും ബി.ആര്‍. ക്യു അസോസിയേഷനും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യമേഖലകളില്‍ നമ്മള്‍ അടിക്കടി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍, മനുഷ്യ രക്തത്തിനു സമാനമായ മറ്റൊരു ലായനി ശാസ്ത്രത്തിന്റെ സ്വപ്നമായി മാത്രം ഇന്നും അവശേഷിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് രക്തദാനത്തിന്റെ പ്രസക്തി വര്‍ധിക്കുന്നതെന്നും, എല്ലാ മൂന്ന് മാസം കൂടുമ്പോഴും ഇത് പോലെ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് മുന്നോട്ട് പോകാനാണ് പദ്ധതി എന്ന് പ്രോഗ്രാം ഡയറക്ടേഴ്‌സായ സി.ടി. മുഹമ്മദ് മുസ്തഫ , ഹസൈനാര്‍ തോട്ടും ഭാഗം , ഹനീഫ് തുരുത്തി , സുലേഖ മാഹിന്‍ , അബു പാണളം, ബഷീര്‍ പടിഞ്ഞാര്‍ മൂല , കരീം ചൗക്കി എന്നിവര്‍ അഭിപ്രായപ്പെട്ടു.

കോലായ് ലൈബ്രറിയിലെയും ബി.ആര്‍ ക്യു അസോസിയേറ്റ്‌സിലെയും സ്റ്റാഫംഗങ്ങള്‍ രക്തദാന ക്യാമ്പില്‍ പങ്കെടുത്തു.

കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ രാവിലെ 9 മണിക്ക് തുടങ്ങിയ രക്തദാന ക്യാമ്പ് ഉച്ചയ്ക്ക് 2 മണി വരെ തുടര്‍ന്നു.

KCN

more recommended stories