15000 കോടി കൂടി വേണ്ടിവരുമെന്ന് കേരളം, ഹര്‍ജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

 

ദില്ലി: കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കേരള നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉപാധിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഹര്‍ജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതിനെ ജസ്റ്റിസ് കെ.വി. വിശ്വനാഥനാണ് വിമര്‍ശിച്ചത്. കേസുമായി സുപ്രീംകോടതിയെ സമീപിക്കാന്‍ കേരള സര്‍ക്കാറിന് അധികാരമുണ്ടെന്നും സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിന് കേരളവും കേന്ദ്രവും വീണ്ടും ചര്‍ച്ച നടത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. എന്നാല്‍, കേരളം ഹര്‍ജി പിന്‍വലിക്കണം എന്ന ഉപാധിയെ കേന്ദ്രം ന്യായീകരിച്ചു. ചര്‍ച്ചയില്‍ പോസിറ്റീവ് നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നതും ശ്രദ്ധേയം.

ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ആവശ്യം ഭാ?ഗികമായി പരി?ഗണിച്ച കേന്ദ്രം 13600 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. കേന്ദ്രം നിര്‍ദ്ദേശിച്ച 13600 കോടി സ്വീകാര്യമാണെന്ന് കേരളം അറിയിച്ചെങ്കിലും 15000 കോടി കൂടി വേണ്ടി വരുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു.

അതേസമയം, സര്‍ക്കാറുകളുടെ കടമെടുപ്പ് പരിധിയില്‍ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേരളത്തിന്റെ ഹര്‍ജിയിലെ എല്ലാ ആവശ്യങ്ങളും തീര്‍പ്പാക്കാന്‍ സമയം എടുക്കുമെന്ന് കോടതി വ്യക്തമാക്കി. കോടതിക്ക് എത്ര ഇതില്‍ ഇടപെടാന്‍ കഴിയും എന്ന് പരിശോധിക്കുമെന്നും കോടതി അറിയിച്ചു. കേരളത്തിന്റേയും കേന്ദ്രത്തിന്റേയും ധനക്കമ്മി താരതമ്യം ചെയ്യാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. രണ്ടും വ്യത്യസ്തമാണെന്നും കേന്ദ്രം അറിയിച്ചു.

KCN

more recommended stories