പട്ടികജാതി വികസന വകുപ്പ് ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നു

 

പട്ടികജാതി വിഭാഗങ്ങളുടെ സമ്പൂര്‍ണ ഡിജിറ്റല്‍ വിവര ശേഖരണത്തിനായി എസ്.ഇ.ഹോം സര്‍വ്വേ ആരംഭിച്ചു

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗങ്ങളുടെ സമ്പൂര്‍ണ ഡിജിറ്റല്‍ വിവര ശേഖരണത്തിനായി ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നു.
എസ്.ഇ.ഹോം എന്ന പേരില്‍ മാര്‍ച്ച് ആറ് മുതല്‍ സംസ്ഥാനത്തെ എല്ലായിടത്തും സര്‍വ്വേ ആരംഭിച്ചു. പ്രമോട്ടര്‍മാര്‍ വീടുകളില്‍ നേരിട്ടെത്തിയാണ് വിവരം ശേഖരിക്കുന്നത്. കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലെ ആയിരത്തിലേറെ കുടുംബങ്ങളുടെ വിവരങ്ങള്‍ രണ്ട് മാസത്തിനകം ഡിജിറ്റല്‍ സംവിധാനത്തില്‍ ശേഖരിക്കും. വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ എസ്.സി പ്രമോട്ടര്‍മാര്‍ നേതൃത്വം നല്‍കും. പുതിയ കര്‍മ പദ്ധതികളും വികസന പരിപാടികളും ആസൂത്രണം ചെയ്യുമ്പോള്‍ വിവരങ്ങളുടെ അഭാവം പ്രശ്നം സൃഷിടിക്കാറുണ്ട്. ഇതിന് പരിഹാരമായാണ് പട്ടികജാതി വികസന വകുപ്പ് പ്രമോട്ടര്‍മാരുടെ സഹകരണത്തോടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഹോം സര്‍വ്വേ നടത്തുന്നത്. പട്ടികജാതിയില്‍പ്പെട്ട ഓരോ വ്യക്തിയെക്കുറിച്ചും സങ്കേതങ്ങള്‍, കുടുംബങ്ങള്‍ എന്നിവയെക്കുറിച്ചും ഒറ്റ ക്ലിക്കില്‍ വിവരം ലഭ്യമാക്കാന്‍ സര്‍വ്വേ വഴി സാധിക്കും. എസ്.ഇ.ഹോം സര്‍വ്വേയുടെ കാഞ്ഞങ്ങാട് ബ്ലോക്കതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ നിര്‍വ്വഹിച്ചു. ക്ഷേമകാര്യ അദ്ധ്യക്ഷന്മാരായ എം.അബ്ദുറഹ്‌മാന്‍, കെ.സീത, മെമ്പര്‍ എ.ദാമോദരന്‍, എസ്.സി പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.സി.ഡി.ഒ പി.ബി.ബഷീര്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്മാരും വാര്‍ഡ് മെമ്പര്‍മാരും സര്‍വ്വേ പ്രവര്‍ത്തനവുമായി സഹകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഭ്യര്‍ത്ഥിച്ചു. പട്ടികജാതി കുടുംബങ്ങള്‍ റേഷന്‍ കാര്‍ഡ് ഓരോ അംഗത്തിന്റെയും ആധാര്‍ കാര്‍ഡ്, എന്‍.ആര്‍.ഇ.ജി കാര്‍ഡ് തുടങ്ങിയ വിവരങ്ങള്‍ സൈറ്റില്‍ എന്‍ട്രി വരുത്തുന്നതിന് ബന്ധപ്പെട്ട പ്രൊമോട്ടര്‍ക്ക് നല്‍കി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

KCN

more recommended stories