മംഗല്‍പാടി താലൂക്ക് ആശുപത്രി എക്‌സ് റേ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

 
മലയോര മേഖലയിലെയും തീരദേശ മേഖലയിലെയും നൂറുകണക്കിന് ജനങ്ങള്‍ക്ക് ആശ്രയമായ മംഗല്‍പാടി താലൂക്ക് ആശുപത്രിക്ക് മഞ്ചേശ്വരം ബ്ലോക്കിന്റെ കൈത്താങ്ങ്. മംഗല്‍പാടി താലൂക്ക് ആശുപത്രി എക്‌സ് റേ യൂണിറ്റ് എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 16 ലക്ഷം രൂപ ചിലവഴിച്ചാണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് എക്സ് റേ യൂണിറ്റ് സ്ഥാപിച്ചത്. താലൂക്ക് ആശുപത്രിയില്‍ നടന്ന പരിപാടിയില്‍
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ശംസീന, ഡി.എം.ഒ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.കെ.കെ.ശാന്റി, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റുബീന നൗഫല്‍, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലവീന മൊന്തേരോ, മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി ആര്‍. ഷെട്ടി, ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.അബ്ദുല്‍ ഹമീദ്, പൈവളികെ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സെഡ് എ.കയ്യാര്‍, മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് അംഗം മജീദ് പച്ചമ്പള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷഫാ ഫാറൂഖ്, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് അംഗം ബാബു എന്നിവര്‍ സംസാരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. ഹമുഹമ്മദ് ഹനീഫ് സ്വാഗതവും മംഗല്‍പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.വി.അമ്പു നന്ദിയും പറഞ്ഞു. പരിപാടിയില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും എച്ച്.എം.സി അംഗങ്ങളും പങ്കെടുത്തു.

KCN

more recommended stories