ദുബായ് കെഎംസിസി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ട്രഷറായി സമീര്‍ ജി കോം കീഴൂരിനെ തെരഞ്ഞെടുത്തു.

 

ദുബായ്: ദുബായ് കെഎംസിസി ചെമനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ട്രഷററായി സമീര്‍ ജി കോം കീഴൂറിനെ തിരഞ്ഞടുത്തു.

സാമൂഹിക സാംസ്‌കാരിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തന്റേതായ ഇടപെടലുകളും നടത്തുന്ന സമീര്‍ ജീ കോം പഞ്ചായത്ത് കെഎംസിസി നേതൃ പദവിയിലെത്തുകയാണ്.

ജീവ കാരുണ്യ രംഗത്ത് ശ്രദ്ദേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെഎംസിസിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരം കൂട്ടുത്തരവാദിത്വത്തോടെ നിര്‍വഹിക്കുവാന്‍ ശ്രമിക്കുമെന്ന് സമീര്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ജില്ലാ കെ എം സി സി പ്രെസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ടി ആര്‍ ഹനീഫ്,
വൈസ് പ്രസിഡന്റ് അബ്ബാസ് കെ പി കളനാട്, റാഫി പള്ളിപ്പുറം, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഹനീഫ് കട്ടക്കാല്‍, ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, മുനീര്‍ പള്ളിപ്പുറം, ആസിഫ് ബി എ, റിസ്വാന്‍ മദ്രാസ്, ചെമ്മനാട് പഞ്ചായത്ത് ഭാരവാഹികളായ സി എ ഫറാസ്, ബഷീര്‍ പെരുമ്പള, സാഹിര്‍ കീഴുര്‍
തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു.

KCN

more recommended stories