രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകളക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ചട്ടം ലംഘിക്കുകയാണെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതികള്‍ ചര്‍ച്ച ചെയ്തു. പരാതികളുടെ സ്ഥിതി വിരം കൃത്യമായി രാഷ്ട്രീയ പാര്‍ട്ടിക്കാരെ അറിയിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം, ചെലവ് നിരീക്ഷണം, മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് സംവിധാനം തുടങ്ങിയവ കളക്ടര്‍ വിശദീകരിച്ചു. വോട്ടെടുപ്പ് ദിവസം മുഴുവന്‍ പാര്‍ട്ടികളുടെ ബി.എല്‍. ഒമാരും ബൂത്തുകളില്‍ ഉണ്ടാകണമെന്നും സമാധാന അന്തരീക്ഷത്തില്‍ വോട്ടെടുപ്പ് നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍,ടി.എം.എ കരീം, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, വി. രാജന്‍, അഡ്വ.പി. അനന്തരാമ, അഡ്വ. കെ.പി സുരേഷ്, ഫത്താഹ് ബങ്കര, എ.ആര്‍.ഒമാരായ സൂഫിയാന്‍ അഹമ്മദ്, പി. ഷാജു, നിര്‍മ്മല്‍ റീത്ത ഗോമസ്, പി. ബിനുമോന്‍, ജെഗ്ഗി പോള്‍, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കൈനിക്കര, എക്സ്പെന്റിച്ചര്‍ നോഡല്‍ ഓഫീസര്‍ വി. ചന്ദ്രന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അഖില്‍, ഇ.ആര്‍.ഒ മാരും താഹ്സില്‍ദാര്‍മാരുമായ പി. ഷിബു, എം. മായ, പി.എം അബൂബക്കര്‍ സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു.

യോഗത്തിന് ശേഷം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഇ.വി.എം വെയര്‍ ഹൗസ് പാദവാര്‍ഷിക പരിശോധന നടത്തി.

KCN

more recommended stories