നിക്ഷേപ തട്ടിപ്പ്: രാഹുല്‍ചക്രപാണി അറസ്റ്റില്‍

കാസര്‍കോട് .. നിക്ഷേപ തട്ടിപ്പ് പരാതിയില്‍ കനറാ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി ഡയറക്ടര്‍ മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ രാഹുല്‍ ചക്രപാണി (45) യെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. മധൂര്‍ സ്വദേശി സാബ് ഇസ്ഹാഖിന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് വിശ്വാസ വഞ്ചനാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപതുക കിട്ടാനുള്ളവരാണ് ഇയാളെ കാസര്‍കോട് സ്റ്റേഷനിലെത്തിച്ചത്.ഇന്നലെ രാവിലെ ബന്തടുക്കയിലെ സുഹൃത്തിന്റെ വീട്ടില്‍ ഇയാള്‍ എത്തുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വഞ്ചിക്കപ്പെട്ട നിക്ഷേപകരായ എട്ടു പേര്‍ ഇയാളെ സ്റ്റേഷനിലേക്ക് നിര്‍ബന്ധിച്ച് കൊണ്ട് വരികയായിരുന്നു. കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ നിക്ഷേപകരായ എട്ടു പേരോട് നിങ്ങളുടെ പണം ഇപ്പോള്‍ തരാമെന്ന് പറഞ്ഞ് അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നിക്ഷേപകര്‍ വഴങ്ങിയില്ല ഇന്നലെ വൈകീട്ട് മൂന്നോടെ ഇയാളെ കാസര്‍കോട് സ്റ്റേഷനിലെത്തിക്കുകയായിരുന്നു’കാസര്‍കോട് നഗരത്തില്‍ വ്യാപാരിയായ മധൂര്‍ സ്വദേശി സാബ് ഇസ് ഹാഖ് കമ്പനിയില്‍ നിക്ഷേപിച്ച 2.94 ലക്ഷം രുപ തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത് പഴയ പ്രസ് ക്ലബ് ജംഗ്ഷനിലെ ഓഫീസ് 2023 ഡിസംബര്‍ മുതല്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല കാസര്‍കോട് ശാഖയിലെ മുഴുവന്‍ നിക്ഷേപതുകയും രാഹുല്‍ ചക്രപാണിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.തിരുവനന്തപുരം സ്വദേശിയായ കമ്പനി സിഇഒയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി രാഹുല്‍ പൊലീസില്‍ മൊഴി നല്‍കി. കേരള .കര്‍ണാടക സംസ്ഥാനങ്ങളിലായി 15 ശാഖകളാണ് കമ്പനിക്കുള്ളത്. ഇവിടങ്ങളില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പാണ് നടത്തിയത്.കമ്പനി ഡയറക്ടര്‍ രാഹുല്‍ചക്രപാണി നേരത്തെയും നിക്ഷേപ തട്ടിപ്പു കേസുകളില്‍ പ്രതിയായിട്ടുണ്ട്.പ്രതി പിടിയിലായ വിവരമറിഞ്ഞ് നിരവധി നിക്ഷേപകരാണ് ഇന്നലെ വൈകീട്ട് കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

KCN

more recommended stories