റംസാന്‍ റിലീഫ് സംഗമ്മം നടത്തി

കുമ്പള: നാട്ടിലും മറുനാട്ടിലുമായി കാല്‍ നൂറ്റാണ്ടിലേറെ കാലമായി സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാകായിക മേഖലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ‘ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ’ ഈ വര്‍ഷത്തെ റംസാന്‍ റിലീഫ് സംഗമവും പതിനാറാമത് പ്രഭാഷണവും ഇഫ്താര്‍ സ്‌നേഹവരുന്നും കെ പി റിസോര്‍ട്ട് ആരിക്കാടിയില്‍ വിപുലമായ രീതിയില്‍ നടന്നു.

ചടങ്ങില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും കൂട്ടായ്മകളെയും പുരസ്‌കാരം നല്‍കി അനുമോദിച്ചു.

പ്രമുഖ പണ്ഡിതന്‍ ഉസ്താദ് ഖലീല്‍ ഹുദവി പ്രഭാഷണം നടത്തി.
എ കെ ആരിഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദുബായ് മാലബാര്‍ കലാ സാംസ്‌കാരിക വേദി ഗ്ലോബല്‍ ജനറല്‍ കണ്‍വീനര്‍ അശറഫ്കര്‍ള സ്വാഗതം പറഞ്ഞു. ടി എം ഷാഹിദ് തെക്കില്‍, മഞ്ജു നാഥ ആള്‍വ, എംപി യൂസഫ്, അസീസ് മെരിക്കെ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ സി എ, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ്, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി ഹനീഫ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മുംതാസ് സമീറ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരയ നാസര്‍ മൊഗ്രാല്‍, മുജീബ് കമ്പാര്‍, തൃതല പഞ്ചായത്ത് ജന പ്രതിനിധി കളായ ഹനീഫ പാറ, ബി എ റഹിമാന്‍, ദമ കയ്യാര്‍ തുടങ്ങിയര്‍ സംസാരിച്ചു.

വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരായ ഡോക്ടര്‍ ജാസിര്‍ അലി, ഡോക്ടര്‍ മുഹമ്മദ് ശരീഫ്, ഡോക്ടര്‍ സ്മിത പ്രഭാകര, അമീര്‍ പള്ളിയാന്‍, ജാസിറുദ്ധീന്‍ എ. ആര്‍, സുബ്ബയ്യകട്ട, കൃതിക, അഭിന, ദേവിക എന്നിവരെ അനുമോദിച്ചു.

ഗഫൂര്‍ ഏരിയാല്‍, ടിഎം ശുഹൈബ്, കബീര്‍ ചെര്‍ക്കളം, ഇബ്രാഹിം ബത്തേരി, ബാബ ചിപ്പാര്‍, കെ പി മുനീര്‍, ഖലീല്‍ മാസ്റ്റര്‍, ബി എന്‍ മുഹമ്മദ് അലി, സിദ്ധീഖ് ദണ്ട ഗോളി, കെ വി യുസഫ്, നൂര്‍ജമാല്‍, ഫസല്‍ പേരാല്‍, അസീസ് കെ എം, സിദ്ധീഖ് ലോഗി, കാക്ക മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത വിപുലമായ ഇഫ്താര്‍ സ്‌നേഹ വിരുന്നും നടന്നു.
മുഹമ്മദ് കുഞ്ഞി കുമ്പോല്‍ നന്ദി രേഖപെടുത്തി.

 

KCN

more recommended stories