ജെസിഐ കാസര്‍കോട് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

 
കാസറഗോഡ് : ജെസിഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റ് കാസര്‍കോട് ബെക്കാച്ചികഫെയില്‍ വെച്ച് സംഘടിപ്പിച്ചു. ജെസിഐ കാസര്‍കോട്് പ്രസിഡന്റ് മൊയ്നുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സമൂഹത്തിന്റെ നാനാതുറയിലെ ആളുകള്‍ പങ്കെടുത്തു. കാസര്‍കോട് നഗരസഭാ വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, ജെസിഐ സോണ്‍ 19 വൈസ് പ്രസിഡന്റ് യതീഷ് ബല്ലാല്‍ എന്നിവര്‍ പ്രസംഗിച്ചു . പ്രോഗ്രാം ഡയറക്ടര്‍ അഹമ്മദ് അജ്മല്‍ സ്വാഗതവും ജെസിഐ കാസര്‍കോട് സെക്രട്ടറി ശിഹാബ് ഊദ് നന്ദിയും പറഞ്ഞു.

KCN

more recommended stories