റംസാന്‍ ഇഫ്താര്‍ കിറ്റ് വിതരണം ശ്രദ്ധേയമായി

 

ദുബായ്: ദുബായ് പോലീസും, അര്‍ജബീന്‍ ഹബും, നൈഫ് പോലീസും ദുബായിലെ വ്യവസായ സ്ഥാപനങ്ങളുടെയും, വാണിജ്യ പ്രമുഖരുടെയും സഹകരണത്തോ നൈഫിലെ വിവിധ പ്രദേശങ്ങളായ അല്‍റാസ്, കോര്‍ണിഷ്, ഗോള്‍ഡ് സൂഖ് എന്നിവിടങ്ങളില്‍ ആയിരം മുതല്‍ 5000 വരെ പേര്‍ക്കാണ് ദിവസവും വിഭവ സമൃദ മായ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷവും ഇതുപോലെ ഉദാരമതികളുടെ സഹകരണത്തോടെ നടത്തിയ പ്രവര്‍ത്തനം ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അബ്ദുള്ള അല്‍ ഹുസനീ, മുഹമ്മദ് ഇബ്രാഹിം, അല്‍ ഹത്താവി, ഷാഹുല്‍ തങ്ങള്‍, മുഹമ്മദ് ഇബ്രാഹിം, സമീര്‍ ബെസ്റ്റ് ഗോള്‍ഡ് തുടങ്ങിയവര്‍ നേതൃത്തം നല്‍കി വരുന്നു.

 

KCN

more recommended stories