കുണിയന്‍ ശ്രീ വൈക്കത്ത് തറവാട് കളിയാട്ടം നാളെയും മറ്റന്നാളും

 

പയ്യന്നൂര്‍ : കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ അതിര്‍ത്തി പ്രദേശമായ കരിവെള്ളൂര്‍ കുണിയന്‍ ശ്രീ വൈക്കത്ത് തറവാട്ടില്‍ കളിയാട്ടം നാളെയും മറ്റന്നാളുമായി (2024 മാര്‍ച്ച് 28, 29) ആഘോഷിക്കുന്നു.
വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിമുതല്‍ തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാടും, തൊണ്ടച്ചന്‍ ദൈവത്തിന്റെ വെള്ളാട്ടവും ഉണ്ടാകും അന്നദാനത്തോടൊപ്പം രാജീവന്‍ ഒളവറ യുടെ മാജിക് ഷോയും ഉണ്ടാകും

29 ന് പുലര്‍ച്ചെ ഭൂതം, ചെറിയ ഭഗവതി എന്നീ തെയ്യക്കോലങ്ങളും രാവിടെ 5 മണി മുതല്‍ തറവാട്ടിലെ പ്രധാന ആരാധനാ മൂര്‍ത്തികളായ തൊണ്ടച്ചന്‍ ദൈവം, വിഷ്ണുമൂര്‍ത്തി, അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി കമ്മാടത്ത് ഭഗവതി എന്നീ തെയ്യ കോലങ്ങള്‍ കെട്ടിയാടും.
തറവാട്ടില്‍ എത്തിചേരുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും അന്നദാനം ഉണ്ടായിരിക്കും.

KCN