തൃശ്ശൂര്‍: യു ട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നര്‍ത്തകി സത്യഭാമയ്ക്ക് എതിരെ ആര്‍എല്‍വി രാമകൃഷ്ണന് പൊലീസില്‍ പരാതി നല്കി.ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് പരാതി നല്‍കിയത്.വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി.അഭിമുഖം നല്‍കിയത് വഞ്ചിയൂരിലായതിനാല്‍ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കി.
കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു സത്യാഭാമയുടെ ആക്ഷേപം.മോഹിനിയാകാന്‍ സൗന്ദര്യം വേണം..കറുത്ത കുട്ടികള്‍ മേക്കപ്പിട്ടാണ് മത്സരങ്ങളില്‍ സമ്മാനം വാങ്ങുന്നത്.കറുത്ത നിറമുള്ളവരെ മോഹിനയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.വിവാദ പരാമര്‍ശത്തിന്റെ പേരില്‍ അതിരൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ വ്യക്തമാക്കി. വ്യക്തിമപരമായി മാത്രമല്ല കുടുംബത്തേയും കടന്നാക്രമിക്കുകയാണ്. ആരേയും അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല പറഞ്ഞ കാര്യങ്ങള്‍ വ്യാഖ്യാനിച്ചതിലെ പ്രശ്നമാണെന്നുമാണ് എഫ്ബി പോസ്റ്റില്‍ സത്യഭാമ വ്യക്തമാക്കുന്നത്. ആര്‍എല്‍വി രാമകൃഷ്ണനെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്ക്കുന്നു എന്നായിരുന്നു നേരത്തെ സത്യഭാമയുടെ നിലപാട്
more recommended stories
-
മുസ്ലിം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി.
കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ നിന്ന് പരിശുദ്ധ.
-
സിസ്റ്റര്‍ അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂരാന്റെ പെന്ഷന് പിന്‍വലിച്ചു, ഉത്തരവിറക്കി
തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കൊലക്കേസ് പ്രതി.
-
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒന്നാം പ്രതിക്ക് 40 വര്‍ഷം കഠിന തടവ്
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍.
-
മോട്ടോര്‍ വാഹന വകുപ്പും മന്ത്രിയും അയഞ്ഞു, പരിഷ്കരണത്തില്‍ വിട്ടുവീഴ്ച; ഡ്രൈവിങ് സ്കൂള്‍ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ.