ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടം പഠിക്കാം; ചരിത്രപരമായ തീരുമാനത്തിലേക്ക് കലാമണ്ഡലം

 

തൃശൂര്‍: ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം. കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാന്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. ഇന്നത്തെ ഭരണ സമിതി യോഗത്തിലാണ് നിര്‍ണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ലിംഗ ഭേദമെന്യേ കലാമണ്ഡലത്തില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കുമെന്ന് ഭരണസമിതി അറിയിച്ചു. വിഷയത്തില്‍ ഐക്യകണ്‌ഠേനയാണ് തീരുമാനമുണ്ടായത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തീയറ്റര്‍ ആന്റ് പെര്‍ഫോമന്‍സ് മേക്കിങ്ങിലും കോഴ്‌സുകളാരംഭിക്കും. കരിക്കുലം കമ്മറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക. ചരിത്രമുഹൂര്‍ത്തം എന്നാണ് നീനാപ്രസാദും ക്ഷേമാവതിയും തീരുമാനത്തെ വിശേഷിപ്പിച്ചത്.

KCN

more recommended stories