വിദ്യാലയത്തിന് വായനാമൂല രക്ഷകര്‍തൃ കൂട്ടായ്മയുടെ സമ്മാനം

വിദ്യാര്‍ത്ഥികളില്‍ വയനാശീലം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി എസ്. എസ്. എല്‍. സി 2023-24 ബാച്ച് വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍തൃ കൂട്ടായ്മ തണല്‍വൃക്ഷത്തിന് ചുവടില്‍ ടൈല്‍ പാകിയ ഇരിപ്പിടങ്ങളോട് കൂടിയ വായനാമൂല സ്‌കൂള്‍ കോംമ്പൗ ണ്ടില്‍ നിര്‍മ്മിച്ചു നല്‍കി. അതിന്റെ സമര്‍പ്പണം എസ്. എസ്. എല്‍. സി വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ജി. എച്ച്. എസ്. എസ്. ചെമ്മനാടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പഠിച്ചിറങ്ങി പോകുന്ന വിദ്യാര്‍ഥികളുടെ രക്ഷകര്‍തൃ കൂട്ടായ്മ ഇങ്ങനെയൊരു കാര്യം സ്‌കൂളിന് വേണ്ടി ചെയ്യുന്നത്. തികച്ചും മാതൃകപരമായ ഈ പ്രവര്‍ത്തനത്തിന് രക്ഷകര്‍ത്താക്കളായ ഹരിശ്ചന്ദ്രന്‍ ജ്യോല്‍സ്യര്‍, പവിത്രന്‍ അടിയോടി, ശ്യാമള ടീച്ചര്‍, കൈലാസ് പള്ളിപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ ഇബ്രാഹിം ഖലീല്‍ സര്‍, സീനിയര്‍ അസിസ്റ്റന്റ് ജയലക്ഷ്മി ടീച്ചര്‍,ചഇഇ കോര്‍ഡിനേറ്റര്‍ രതീഷ്‌കുമാര്‍ എന്നിവര്‍ പരിപൂര്‍ണ്ണ പിന്തുണയേകി.
പരിപാടിക്ക് ഹെഡ്മാസ്റ്റര്‍ ഇബ്രാഹിം ഖലീല്‍ സ്വാഗതം പറഞ്ഞു. മദര്‍ പി. ടി. എ പ്രസിഡണ്ടും രക്ഷാ കര്‍ത്താവുമായ ശ്യാമളടീച്ചര്‍ അധ്യക്ഷത വഹിച്ചു.വായനാ മൂല എളുപ്പത്തില്‍ പണി ചെയ്ത് പൂര്‍ത്തിയാക്കാന്‍ സഹകരിച്ച വിശ്വനാഥന്‍ വളപ്പോത്ത്, മനോജ്, രാജു,ഓഫീസ് സ്റ്റാഫ് പ്രഭാത് എന്നിവരെ ചടങ്ങില്‍ വെച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.പി. ടി. എ പ്രസിഡന്റ് കാര്‍വര്‍ണ്ണന്‍ കാവുങ്കാല്‍, സീനിയര്‍ അസിസ്റ്റന്റ് ജയലക്ഷ്മി ടീച്ചര്‍,പ്രിന്‍സിപ്പാള്‍ വിദ്യ ടീച്ചര്‍,സ്റ്റാഫ് സെക്രട്ടറി സന്തോഷ്‌കുമാര്‍ രതീഷ് മാഷ്,പ്രതീഷ് മാഷ്, രക്ഷകര്‍ത്താക്കളും പി.ടി. എ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായ ഹരിശ്ചന്ദ്രന്‍ ജ്യോല്‍സ്യര്‍, പവിത്രന്‍ അടിയോടി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. എസ്. എസ്. എല്‍. സി ബാച്ചിലെ 210 കുട്ടികളും അവരുടെ രക്ഷിതാക്കളും സ്‌കൂളിലെ മുഴുവന്‍ അധ്യാപക അനധ്യാപകരും പരിപാടിയില്‍ സംബന്ധിച്ചു. പി. ടി. എ വൈസ്
പ്രസിഡന്റും രക്ഷകര്‍ത്താവുമായ കൈലാസ് പള്ളിപ്പുറം നന്ദി രേഖപ്പെടുത്തി.

 

KCN

more recommended stories