നൂറ് സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റ് നല്‍കാതെ ബിജെപി;

 

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024നായി ആറാംഘട്ട സ്ഥാനാര്‍ഥി പട്ടികയും ഭരണ പാര്‍ട്ടിയായ ബിജെപി പ്രഖ്യാപിച്ചുകഴിഞ്ഞു. ബിജെപിയില്‍ ഇത്തവണ കുറഞ്ഞത് നൂറ് സിറ്റിംഗ് എംപിമാര്‍ക്കാണ് മത്സരിക്കാന്‍ സീറ്റ് ലഭിക്കാതെ വരിക. പുതുമുഖങ്ങളെ ഇറക്കി 400 സീറ്റ് ടാര്‍ഗറ്റ് ഉറപ്പിക്കുക ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഈ നീക്കം.

‘400 സീറ്റ് നേടുക’, 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനെ ബിജെപി നേരിടുന്നത് ഈ ഹിമാലയന്‍ ലക്ഷ്യവുമായാണ്. ആറാംഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനവും കഴിഞ്ഞപ്പോള്‍ നിരവധി സിറ്റിംഗ് എംപിമാര്‍ പട്ടികയ്ക്ക് പുറത്തായി. കുറഞ്ഞത് നൂറ് സിറ്റിംഗ് എംപിമാര്‍ക്കാണ് ഇത്തവണ ബിജെപി സീറ്റ് നല്‍കാതിരിക്കുന്നത്. 2019ലും ഇതുതന്നെയായിരുന്നു ബിജെപിയുടെ തന്ത്രം. അന്ന് 99 സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ചില്ല. ഇക്കുറി ഈ സംഖ്യ മറികടക്കും എന്നാണ് വിലയിരുത്തലുകള്‍. വിജയസാധ്യതയ്‌ക്കൊപ്പം പുതുമുഖങ്ങള്‍ക്കും മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്കും അവസരം നല്‍കുന്നത് പരിഗണിച്ചാണ് ഈ തീരുമാനം.

KCN

more recommended stories