നിട്ടൂര്‍ കോരന്‍ നായര്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു.

 

മുളിയാറിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പരേതനായ നിട്ടൂര്‍ കോരന്‍ നായരുടെ പേരിലുള്ള എന്‍ഡോവ്‌മെന്റ് അവാര്‍ഡ് വിതരണം ചെയ്തു. ബേപ്പ് ചിത്തരഞ്ജന്‍ എയിഡഡ് എല്‍. പി. സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥി ആയിരുന്ന കാട്ടിപ്പള്ളത്തിലെ സുമയ്യയുടെ മകന്‍ സല്‍മാന്‍ ഫാരിസ,
കെ.ആണ് പാഠ്യ പാഠ്യേതര കാര്യങ്ങളില്‍ മികവ് പുലര്‍ത്തി ക്യാഷ് അവാര്‍ഡ് കരസ്ഥമാക്കിയത്.മുന്‍ ഉത്തരമേഖല കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ.വി.ഗോപിനാഥന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു . നിട്ടൂര്‍ കോരന്‍ നായര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. ക്വിറ്റിന്ത്യ സമരത്തിലും, കാടകം വന സത്യാഗ്രഹത്തിലും കള്ള് ഷാപ്പ് പിക്കറ്റിങ്ങിലും സജീവ സാന്നിദ്ധ്യമായിരുന്ന നിട്ടൂര്‍ കോരന്‍ നായരുടെ പേരിലുള്ള ഫൌണ്ടേഷനാണ് അവാര്‍ഡ് ഒരുക്കിയത് ‘
പി.ടി.എ പ്രസിഡണ്ട് ദിനേശന്‍ തീയ്യടുക്കം അദ്ധ്യക്ഷനായി ഹെഡ്മാസ്റ്റര്‍ സി.സുനില്‍കുമാര്‍ സ്വാഗതവും ജയ കല ടീച്ചര്‍ നന്ദിയും പറഞ്ഞു. മതര്‍ പി.ടി.എ പ്രസിഡണ്ട് ഷൈനി ആശംസാപ്രസംഗം നടത്തി. മലയാളം മധുരം പരിപാടിക്ക് തുടക്കമായി. മദ്ധ്യ വേനലവധിക്കാലത്ത് കുട്ടികളെ സക്രിയരാക്കി നിര്‍ത്തുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന മധുരം മലയാളം പരിപടിക്ക് തുടക്കമായി. ഒന്നിലും രണ്ടിലും പഠിക്കുന്ന കുട്ടികള്‍ക്ക് നാല് വീതം ചിത്രകഥാപുസ്തകങ്ങള്‍ വിതരണം ചെയ്ത് പ്രൊഫ വി. ഗോപിനാന്‍ ഈ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു
സല്‍മാന്‍ ഫാരിസ് കെ നിട്ടൂര്‍ കോരന്‍ നായര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് പ്രൊഫ വി.ഗോപിനാഥനില്‍ നിന്ന് സ്വീകരിച്ചു.

KCN

more recommended stories