ഇലക്ഷന്‍ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കും, സ്വീപ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സ്വീപ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനത്തിന്റെ പ്രചാരണത്തിന്റെ പുരോഗതി വിലയിരുത്തി. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര അദ്ധ്യക്ഷത വഹിച്ചു. സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഇലക്ഷന്‍ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കും. കാസര്‍കോടിന്റെ ജില്ലാ പക്ഷി വെള്ളവയറന്‍ കടല്‍പ്പരുന്തിന്റെ രൂപത്തിലുള്ള മാസ്‌കട്ട്, മാതൃകാ പോളിംഗ് ഓഫീസ്, സൈക്കിള്‍ റാലി, അങ്കണ്‍വാടിയില്‍ വരവേല്‍ക്കാം തെരഞ്ഞടുപ്പിനെ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. കൂടാതെ തെരഞ്ഞെടുപ്പ് സമയത്ത് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സിവിജില്‍ പോസ്റ്റര്‍ പ്രചരണവും നടത്തും. ഒരു ദിവസം ഒരു പോസ്റ്റര്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് പോസ്റ്റര്‍ പ്രചരണം നടത്തുന്നത്. ഏപ്രില്‍ 8ന് പടന്നക്കാട് കാര്‍ഷിക കോളേജില്‍ ക്വിസ് മത്സരവും നടത്തും. സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ ടി.ടി.സുരേന്ദ്രന്‍ സംസാരിച്ചു.

KCN

more recommended stories