രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരത്തില്‍ വരും: ചാണ്ടി ഉമ്മന്‍

 

പഴയങ്ങാടി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കാസര്‍കോട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണാര്‍ഥം കല്യാശേരി മണ്ഡലത്തില്‍ അദ്ദേഹം, യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിന്റെ തുടര്‍ വികസനപ്രവര്‍ത്തനത്തിന് രാജ്മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും എംപിയായി വരണം. വിജയത്തിന് എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. 2013ല്‍ പിതാവ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷം സോളര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം അഴിച്ചുവിട്ടു. അന്ന് അദ്ദേഹത്തിന്റെ കൂടെ നിന്ന് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച രാജ്‌മോഹന്‍ ഉണ്ണിത്താനെ ഒരിക്കലും മറക്കാന്‍ കഴിയില്ല.
അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമായി ഉണ്ടാകും. യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരത്തില്‍ വരും. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കേന്ദ്രമന്ത്രിയായി ഉണ്ണിത്താന്‍ വരും’ അദ്ദേഹം പറഞ്ഞു.

KCN

more recommended stories