ലോക് സഭ തെരഞ്ഞെടുപ്പ് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് അവസരം ഏപ്രില്‍അഞ്ചിന് കൂടി

2024 ലോക്സഭ പൊതുതിരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള മറ്റു ജില്ലയില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിനായി അപേക്ഷിക്കുന്നതിന് ഏപ്രില്‍ അഞ്ചിന് കൂടി അധ്യാപകരായ പോളിങ് ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന പ്രത്യേക പരിശീലനപരിപാടിയില്‍ അവസരം ഒരുക്കിയിട്ടുണ്ട്. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളുടെ പരിധിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലും ഉദുമ കാസര്‍കോട് മഞ്ചേ.ശ്വരം മണ്ഡലങ്ങളുടെ പരിധിയില്‍ കാസര്‍കോട് ഗവ. കോളേജിലും പരിശീലന കേന്ദ്രങ്ങള്‍
പരിശീലനത്തിനായി ഹാജരാകുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്കും പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള മറ്റ് പോളിങ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഫോറം 12 ല്‍ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉത്തരവ് എന്നിവയുടെ പകര്‍പ്പ് സഹിതം പരിശീലന കേന്ദ്രങ്ങളില്‍ തയ്യാറാക്കിയിട്ടുള്ള ഫെസിലിറ്റേഷന്‍ സെന്ററില്‍ നല്‍കാം. അപേക്ഷാഫോറം ഫോറം 12 പരിശീലന കേന്ദ്രത്തില്‍ വിതരണം ചെയ്യുന്നതാണ്. സംശയനിവാരണത്തിനായി കളക്ടറേറ്റില്‍ ജില്ലാ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം നമ്പറായ 1950 (ടോള്‍ ഫ്രീ) ല്‍ ബന്ധപ്പെടാം.

KCN

more recommended stories