പാലക്കുന്ന് ടൗണില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നു

ഉദുമ: പാലക്കുന്ന് ടൗണില്‍ ഇന്നുണ്ടായ വാഹന അപകടത്തില്‍പ്പെട്ട ആളെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശി പ്പിച്ചു. സിഗ്‌നല്‍ ബോര്‍ഡ് നേരാവണ്ണം ഇല്ലാത്തത് കാരണമാണ് റോഡപകടം കൂടി വരുന്നതെന്നാണ് ജന സംസാരം. നിരന്തരം
ഈ പ്രദേശത്ത് വാഹന അപകടങ്ങള്‍ വലിയ തോതില്‍ ഉണ്ടാകാറുണ്ട്. റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ടൗണില്‍ സിഗ്‌നല്‍ ബോര്‍ഡ്, സ്പീഡ് ബ്രയ്ക്കര്‍ പോലും ഇല്ലാത്ത സ്ഥലത്ത് വെച്ച് വണ്ടികള്‍ യൂ ടേണ്‍ തിരിയുമ്പോള്‍ പിറകില്‍ നിന്നു വാഹനങ്ങള്‍ ഇടിക്കുന്നതും പതിവാണ്. കെഎസ്ടി പി റോഡിന്റെ തൊട്ടരികയിലായി അപകട ഭീഷണിയില്‍ ഉണങ്ങി പൊട്ടി പൊളിഞ്ഞ മരവും നിലനില്‍ക്കുന്നുണ്ട്. മരത്തിന്റെ ഇടയില്‍ കൂടിയാണ് വൈദ്യുതി കമ്പികള്‍ പോകുന്നുള്ളത്. പ്രദേശത്തെ റോഡപകട ങ്ങള്‍ കുറയാനുള്ള സിഗ്‌നല്‍ ബോര്‍ഡ്, മറ്റു സംവിധാനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒരുക്കി പ്രശ്‌ന പരിഹാരത്തിന് നടപടി ഉണ്ടാക്കണമെന്നാണ് നാട്ടുകാര്‍ ഒന്നടക്കം പറയുന്നത്.

KCN

more recommended stories