തിരഞ്ഞെടുപ്പ് ആവേശത്തിലമര്‍ന്ന് നാട്

 
വെള്ളരിക്കുണ്ട് ; യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിനായി വെസ്റ്റ് എളേരി, ബളാല്‍ പഞ്ചായത്തിലെ മൗവ്വേനി, കൊന്നക്കാട് എന്നിവിടങ്ങളില്‍ കുടുംബസംഗമം നടത്തി. മൗവ്വേനിയില്‍ നടന്ന മേഖല കുടുംബസംഗമം ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി അധികാരത്തില്‍ വരാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ ഒരിക്കല്‍കൂടി വിജയിപ്പിച്ചെ പറ്റൂവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍ എം.എം.അബൂബക്കര്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.കെ.രാജേന്ദ്രന്‍, ടോമി പ്ലാച്ചേരി, ജോയി ജോസഫ്, കെ.ജെ,വര്‍ക്കി, ജോമോന്‍ ജോസ്, രാജേഷ് തമ്പാന്‍, മോളിക്കുട്ടി പോള്‍, എ.വി.ഭാസ്‌കരന്‍, പി.എ.ബാബു എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories