വനിതകള്‍ക്ക് ഇരുചക്ര വാഹനവും വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപും വിതരണവും ചെയ്തു

കാസര്‍കോട് :- നാഷണല്‍ NGO കോണ്‍ഫെഡറേഷന്‍ നടപ്പിലാക്കുന്ന ‘വുമണ്‍ ഓണ്‍ വീല്‍സ് ‘പദ്ധതിയുടെ ഭാഗമായി സംരംഭകരായ വനിതകള്‍ക്ക് ഇരുചക്ര വാഹനങ്ങളും , ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പദ്ധതിയുടെ ഭാഗമായി ഡിഗ്രി ,പി ജി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപും വിതരണം ചെയ്തു .കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടി എന്‍ജിഒ കോണ്‍ഫെഡറേഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു . ജില്ല പ്രസിഡന്റ് മോഹനന്‍ മാങ്ങാട് അധ്യക്ഷനായിരുന്നു . ഡോ .എസ് ആര്‍ നരഹരി മുഖ്യാതിഥിയായി .ഡോ .നിലോഫര്‍ ,പ്രസ് ക്ലബ്ബ് സെക്രട്ടറി കെ വി പത്മേഷ് , കവി രവീന്ദ്രന്‍ പാടി , സുകുമാരന്‍ കുതിരപ്പാടി , ശ്രീജ പുരുഷോത്തമന്‍ ,രാജീവന്‍ ടി വി , തമ്പാന്‍ ടി ,രാമകൃഷ്ണന്‍ മോനാച്ച ,ശെരീഫ് പാലക്കാര്‍ ,രാജേന്ദ്രന്‍ ടി എന്നിവര്‍ സംസാരിച്ചു .
ഹെല്‍ത്ത്‌ലൈന്‍ കാസര്‍കോട്് , സെഡ്‌സ് കാഞ്ഞങ്ങാട് ,മൈത്രി മാര്‍പ്പനടുക്ക എന്നി ഇംബ്ലിമെന്റിങ്ങ് ഏജന്‍സികള്‍ വഴിയാണ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കിയത് .62 വനിതകള്‍ക്ക് സ്വയം തൊഴില്‍ പരിപോഷിപ്പിക്കുന്നതായി ഇരുചക്രവാഹനങ്ങളും , 90 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു .നദി സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍
ദേശീയ ചെയര്‍മാന്‍ കെ എന്‍ അനന്തകുമാര്‍ നടത്തുന്ന നദി സംരക്ഷണ യാത്രയുടെ ഭാഗമായുള്ള
ജില്ലാതല സംഘാടക സമിതി രൂപീകരണവും തദവസരത്തില്‍ നടന്നു .

KCN

more recommended stories