കുടിവെള്ളത്തിന് മുഖ്യപരിഗണന നല്‍കണം ; ജില്ലാ കളക്ടര്‍

കുടിവെള്ള സ്രോതസ്സുകള്‍ വാണിജ്യ, കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും മുഖ്യ പരിഗണന കുടിവെള്ളത്തിനായിരിക്കണമെന്നും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. വേനല്‍ കാലത്തെ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ പറഞ്ഞു. ബാവിക്കരയില്‍ മെയ് 31 വരെയും ആവശ്യമായി വരുന്ന വെള്ളം ലഭ്യമാണ്. ജില്ലയില്‍ ഭൂജലത്തിന്റെ അളവില്‍ രൂക്ഷമായ കുറവില്ലെന്നും കളക്ടര്‍ പറഞ്ഞു. കുടിവെള്ള പ്രശ്‌നമില്ലാതെ മുന്നോട്ട് പോകുന്നതിനായി പ്രത്യേകം ശ്രദ്ധിക്കണമെന്നും പോളിങ് സ്റ്റേഷനുകളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ സെക്രട്ടറിമാരോട് നിര്‍ദ്ദേശിച്ചു. എ.ഡി.എം കെ.വി.ശ്രുതി, തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു എന്നിവര്‍ സംസാരിച്ചു.

കുടിവെള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കാം

കുടിവെള്ളം പ്രശ്നങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് കാസര്‍കോട് കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍
04994 257700, 9446601700

KCN

more recommended stories