സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് നിരക്കില്‍. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1160 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ സ്വര്‍ണവില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതോടെ ഇന്ന് വീണ്ടും വില കുത്തനെ ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52280 രൂപയാണ്.

യുഎസ് മാര്‍ക്കറ്റ് ഓപ്പണ്‍ ചെയ്തപ്പോള്‍ വില 35 ഡോളര്‍ വര്‍ദ്ധിച്ച് സ്വര്‍ണ്ണവില 2325 ഡോളറിലേക്ക് കുതിച്ചിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.30 ആണ്. 24 കാരറ്റ് സ്വര്‍ണ്ണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 74 ലക്ഷം രൂപയായി.

 

KCN

more recommended stories