വെള്ളനാട് ശശി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക്

 

തിരുവനന്തപുരം : പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ വെള്ളനാട് ശശി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക്. വെള്ളനാട് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ ശശി ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവച്ചാണ് സിപിഎം പ്രവേശനത്തിന് ഒരുങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് പാര്‍ട്ടി വിടുന്നത്. വെള്ളനാട് ശശിയെ സിപിഎം സ്വാഗതം ചെയ്യുന്നെന്ന് ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.

KCN

more recommended stories