ഐപിഎല്ലിലെ ആവേശ താരങ്ങളില്‍ സഞ്ജു പിന്നിലേക്ക്, ഒന്നാം സ്ഥാനം നിലനിര്‍ത്തി ധോണി

 

ചെന്നൈ: ഐ പി എല്‍ ആവേശകരമായ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ രണ്ടാം വാരം ഏറ്റവും ആവേശം ഉയര്‍ത്തിയ താരങ്ങളില്‍ ഒന്നാമത് എത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിം?ഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയയാണ് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 4 വരെയുള്ള ഐപിഎല്‍ കാലയളവിലെ 10 ആവേശ താരങ്ങളെ തെരഞ്ഞെടുത്തത്.
ധോണി ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ വിരാട് കോലി രണ്ടാമതും രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുമുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ആന്ദ്രെ റസലാണ് നാലാം സ്ഥാനത്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസന്‍ അഞ്ചാമതും മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പട്ടികയില്‍ ആറാമതുമാണ്. ഗുജറാത്ത് ജയന്റ്‌സ് നായകന്‍ ശുഭ്മാന്‍ ഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത് എന്നിവര്‍ ഏഴും എട്ടും സ്ഥാനങ്ങളിലുള്ളുപ്പോള്‍ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ പട്ടികയില്‍ ഒമ്പതാമതാണ

KCN

more recommended stories