വേനല്‍ക്കാല ചങ്ങാതിക്കൂട്ടവും ഗൃഹസന്ദര്‍ശനത്തിനും കുമ്പള ബി ആര്‍ സി യില്‍ തുടക്കമായി.

 

പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരള, കാസര്‍കോട്, കുമ്പള ബിആര്‍സി യില്‍ ഭിന്നശേഷി കുട്ടികളുടെ വീട്ടില്‍ വേനല്‍ക്കാല ചങ്ങാതിക്കൂട്ടവും ഗൃഹസന്ദര്‍ശനവും നടന്നു.
ദേലംപാടി പഞ്ചായത്തിലെ ജിഎച്ച്എസ്എസ് അടൂരിലെ ഒന്‍പതാം ക്ലാസിലെ വിദ്യാര്‍ത്ഥി ജംഷീല്‍ അഹമ്മദിന്റെ വീട് സന്ദര്‍ശിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. അതോടൊപ്പം 2023-24 ബിആര്‍സി തല മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി ലഭിച്ച ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ കുട്ടിക്ക് കൈമാറി.ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ: നാരായണ.ഡി, കുമ്പള ബിപിസി ശ്രീ:ജയറാം.ജെ, ജിഎച്ച്എസ്എസ് അടൂര്‍ പ്രധാനധ്യാപിക ശ്രീമതി:മഞ്ജുള കുമാരി, അധ്യാപകര്‍ ശ്രീ:കലീല്‍, ശ്രീ:ലത്തീഫ്, സിആര്‍സിസി ശ്രീ:സമിത, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍സ് ശ്രീ:ഗിരീശന്‍, രമ്യശ്രീ, അനിത എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

KCN

more recommended stories