പഞ്ചായത്തുതല ഇലക്ഷന്‍ ക്വിസ് 16ന്

കരിവെള്ളൂര്‍ :പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ‘ഇലക്ഷന്‍ തരംഗം ‘ എന്ന പേരില്‍ എല്‍.പി.,യു. പി. ,ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഏപ്രില്‍ 16 ന് ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് തെരെഞ്ഞെടുപ്പ് പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു.കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍ സുനില്‍ കുന്നരു ആണ് ക്വിസ് മാസ്റ്റര്‍.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സി. അംഗം ടി.വി. നാരായണന്‍ മാഷ് സമ്മാനദാനം നിര്‍വഹിക്കും.
കരിവെള്ളൂര്‍ പെരളം ഗ്രാമ പഞ്ചായത്ത് നിവാസികളായ കുട്ടികള്‍ 9496357823(എ ശശിധരന്‍ മാഷ്) നമ്പറില്‍ വിളിച്ചോ വാട്‌സ് ആപ്പ് വഴിയോ റെജിസ്റ്റര്‍ ചെയ്യണം.

KCN

more recommended stories