15ാം വാര്‍ഡ് മുസ്ലിം ലീഗ് സ്‌നേഹ നിലാവ് സംഘടിപ്പിച്ചു.

മൊഗ്രാല്‍ പുത്തൂര്‍ : 15-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റംസാന്‍ റിലീഫിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സ്‌നേഹ നിലാവ് 2024 സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി 100 ഓളം കുടുംബങ്ങള്‍ക്ക് പുതുവസ്ത്രങ്ങള്‍ നല്‍കി.വാര്‍ഡ് ലീഗ് പ്രസിഡണ്ട് സി പി അബ്ദുല്ല ഉല്‍ഘാടനം ചെയ്തു.മാഹിന്‍ കുന്നില്‍, നൗഫല്‍ പുത്തൂര്‍, ബഷീര്‍ പൗര്‍, ഇബ്രാഹിം, മുഹമ്മദ് മൂല, റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories